Saturday, October 21, 2017

പൊന്നാനി ഉപജില്ലാ കലോൽസവത്തിന് ലോഗോ ക്ഷണിച്ചു

പൊന്നാനി ഉപജില്ലാ കലോൽസവം: ലോഗോ ക്ഷണിച്ചു

പൊന്നാനി: മുപ്പതാമത് പൊന്നാനി ഉപജില്ലാ സ്കൂൾ കലോൽസവത്തിനായി ഉപജില്ലയിലെ വിദ്യാർഥികളിൽ നിന്ന് ലോഗോ ക്ഷണിച്ചു - രൂപകൽപന ചെയ്ത ലോഗോ 25-ന് 4 മണിക്ക് മുമ്പായി പൊന്നാനി എം - ഐഹയർ സെക്കണ്ടറി സ്കൂളിൽ നേരിട്ടോ, കൺവീനർ പബ്ളിസിറ്റി കമ്മറ്റി, ഉപജില്ല കലോൽസവം, എം.ഐ.എച്ച്.എസ്-എസ്, പി.ഒ-പൊന്നാനി സൗത്ത് 679586 എന്ന വിലാസത്തിലോ ലഭിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ ക്ക് സമ്മാനം നൽകുന്നതാണ് -

Tuesday, October 10, 2017

ഔഷധ സസ്യ പ്രദർശനം നടത്തി.

പൊന്നാനി പള്ളപ്രം എ എം എൽ പി സ്കൂളിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ഓഷധസസ്യ പ്രദർശനം

ശാസ്ത്ര മേള; പള്ളപ്രം സ്കൂളിൽ ഔഷധസസ്യ പ്രദർശനം നടത്തി
പൊന്നാനി: ശാസ്ത്രോത്സവത്തിന്റെ ഭാഗമായി പള്ളപ്രം എ എം എൽ പി സ്കൂളിൽ ഔഷധസസ്യ പ്രദർശനം നടത്തി. ക്ലാസ് തലത്തിൽ വിദ്യാർത്ഥികൾ ശേഖരിച്ച ഔഷധച്ചെടികളാണ് പ്രദർശനത്തിലൂടെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തിയത്. പ്രധാനാധ്യാപിക എം വി റെയ്സി ഉദ്ഘാടനം ചെയ്തു. ജൂലിഷ് ടീച്ചർ ഔഷധ സസ്യങ്ങൾ പരിചയപ്പെടുത്തി. നിത ജോയ്, സയൻസ് ക്ലബ്ബ് കൺവീനർ ബൈജു, കെ വി അഫിയ നേതൃത്വം നൽകി.

Friday, July 21, 2017

ചങ്ങാതി മാമൻ ( കവിത)

കവിത
ചങ്ങാതി മാമൻ

അമ്പിളിമാമാ ചങ്ങാതീ
താഴത്ത് നോക്കി ഇരിപ്പാണോ
ഞങ്ങളെ നോക്കി ചിരിക്കുന്നോ
ഞങ്ങടെ കൂടെ നടക്കുന്നോ


അമ്പിളിമാമാ ചങ്ങാതീ
മാനത്ത് നിന്ന് ചിരിക്കുന്നോ
പകല് നിന്നെ കണ്ടില്ലാ
രാത്രിയായപ്പോ നീ വന്നു.


അമ്പിളിമാമാ ചങ്ങാതീ
മേഘത്തിനുള്ളിലിരിപ്പാണോ
അമ്പിളിമാമാ ചങ്ങാതീ
ഭൂമിയെ ചുറ്റി നടപ്പാണോ

- അദീബ് റഷ്ദാൻ.സി പുതുപൊന്നാനി
3 എ, എ എം എൽ പി സ്കൂൾ പള്ളപ്രം, പൊന്നാനി.
പൊന്നാനി-679577

ഹായ്, ചാന്ദ്രദിനം നല്ല ദിനം.

കണ്ണുനീർ താഴെ വീഴാത്ത ശൂന്യാകാശം. നീന്തി നടക്കാൻ പറ്റുന്ന സ്ഥലം. ചന്ദ്രനിൽ നിൽ ആംസ്ട്രോങ്ങ് മുതൽ യൂജിൻ സെർണാൻ വരെ പതിനഞ്ച് പേർ പോയി. ഉപഗ്രഹങ്ങൾ പല വിവരങ്ങളും നമുക്ക് തരുന്നു .. ചാന്ദ്രദിനത്തിൽ നടത്തിയ പ്രദർശനം ഒരുപാട് അറിവ് പകർന്നു തന്നു.
ക്വിസ് മത്സരത്തിന് വേണ്ടി എഴുതി എടുത്ത ചോദ്യങ്ങളും പഠിച്ചു. മത്സരത്തിൽ മൂന്നാം സ്ഥാനവും കിട്ടി. 10 ൽ 8 മാർക്ക് .

ഒരു മൂന്നാം സ്ഥാനം കൂടി

സ്കൂളിൽ നടത്തിയ അലിഫ് അറബിക് ക്വിസിൽ എനിക്ക് മൂന്നാം സ്ഥാനം ലഭിച്ചു. 15 ൽ 8 മാർക്ക് .

ഈസോപ്പ് കഥ വായിച്ചു, സമ്മാനവും കിട്ടി

വയനാവാരത്തിൽ എനിക്കു കിട്ടിയ സമ്മാനം. ഈസോപ്പു കഥകളിൽ ഏതാനും ചിലത് വായിച്ചു. ഒരു കഥയെക്കുറിച്ച് ഞാൻ എഴുതിയ ചെറിയ കുറിപ്പിന് മൂന്നാം സ്ഥാനവും ലഭിച്ചു. ആ സമ്മാനമാണ് എന്റെ കയ്യിൽ. അവസരം നൽകിയ അധ്യാപകർക്ക് നന്ദി.